
തലേക്ക് പുഴയിൽ വെള്ളമുള്ള ഭാഗത്ത് ഞങ്ങളുടെ താമസസ്ഥലത്തിനടുത്തായിട്ടാണ് ഹിപ്പോകളുടെ ആവാസകേന്ദ്രം. ഒരു സായന്തനത്തിൽ ഞങ്ങളെത്തുമ്പോൾ ഒരു കൂട്ടം ഹിപ്പോകൾ വെള്ളത്തിൽ ആറാടിക്കൊണ്ടിരിക്കുന്നു. ഏറെ നേരം കാത്തു നിന്നിട്ടും വെള്ളത്തിൽ നിന്നും ഒരാൾ പോലും കയറാൻ തയ്യാറായില്ല.കെനിയയിലെ മസായ് മാര നാഷണല്‍ റിസര്‍വ്വില്‍ നിന്നുളള ചിത്രങ്ങളും യാത്രാവിവരണവുമായി എം എ ലത്തീഫ്.

