
വീടും മണ്ണും പെട്ടെന്നൊരു ദിവസം പരിസ്ഥിതിലോല പ്രദേശം എന്ന കടലാസ്സ് അതിരുകൾക്കുള്ളിലാകുമ്പോൾ ഉള്ളിൽ പടരുന്ന ആകുലത ചെറുതല്ല. പാരിസ്ഥിതിക നിയമങ്ങൾ മണ്ണും അതിജീവനവും പ്രതിസന്ധിയിലാകുമോ എന്ന സ്വാഭാവികമായ ഭീതി ഒരുവശത്തും, ദിനംപ്രതി തകർന്നുകൊണ്ടിരിക്കുന്ന സഹ്യാദ്രിയുടെ വീണ്ടെടുപ്പിനായി നിയമപരമായ സുരക്ഷാകവചം തീർക്കേണ്ടതിന്റെ അടിയന്തര ആവശ്യകത മറുവശത്തും. കെ ബി സജിത്ത്കുമാര്‍ എഴുതുന്നു.

