
കാടിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ ആദ്യം അനുഭവപ്പെടുന്നത് ഒരു പ്രത്യേക നിശ്ശബ്ദതയാണ്. എന്നാൽ ആ നിശ്ശബ്ദതയ്ക്കുള്ളിൽ അനേകം ജീവികളുടെ ശബ്ദങ്ങളുണ്ട്. ഇലകളുടെ ചലനം, പക്ഷികളുടെ പാട്ട്, ദൂരെയൊരു മാൻ കൂട്ടത്തിന്റെ മുന്നറിയിപ്പ് ശബ്ദം. ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലെ കാഴ്ചകളും അനുഭവങ്ങളും രാജേഷ് ചെമ്മലശ്ശേരി പങ്കുവെക്കുന്നു.

