
അവളുടെ നിഷ്കളങ്കമായ ഇടപെടലുകൾ വിരസതയെ മെല്ലെ മായ്ച്ചുകളയുന്നത് ഞങ്ങളറിഞ്ഞു. സംസാരത്തിനിടയിൽ അവൾ പേര് പറഞ്ഞു: മയൂരി സഞ്ജയ് കുലസാങ്കേ. ജാതി,സ്വത്വ വ്യവഹാരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രേണീവത്കരിക്കപ്പെട്ട മനുഷ്യരുടെ അഭിമാനബോധത്തിന്റെ ഉയിർത്തെഴുന്നേല്‍പ്പ് യാത്രാനുഭവങ്ങളിലൂടെ പങ്കുവെക്കുകയാണ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ ഷബീര്‍ തുറക്കല്‍.

